Skip to main content

Posts

Showing posts from November, 2010

കുതിര കളി

ആസ്ത്രാലിയയില്‍ കുതിരകളി ദിനം. കുതിര....അതെ മുതിര തിന്നുന്ന ജന്തു തന്നെ. കര്‍ത്താവു ജനിച്ച ക്രിസ്മസ് ദിനവും, മെല്‍ബണ്‍ കപ്പ്‌ എന്നറിയപ്പെടുന്ന കുതിരകളി ദിനവും australia എന്ന വലിയ കൊച്ചു തുരുത്തിനെ പിടിച്ചു നിര്‍ത്തുന്നു.....നിര്‍വചിക്കുന്നു!! ഇന്ന് നൂറ്റി അമ്പതാമത് മെല്‍ബണ്‍ കപ്പ്‌ - പണിയെടുത്തു മടുത്തവര്‍ക്ക് ഒരു unofficial national holiday, വാതുവെപ്പുകാര്‍ക്ക് ചാകര ദിനം, society ladies ആയ മദാമ്മ കൊച്ചമ്മമാര്‍ക്ക് പുത്തന്‍ പത്രാസുകുപ്പായം  ഇട്ടു വിലസാനൊരു  ജാട ദിനം, മാധ്യമ ലോകത്തിനു കാഴ്ചക്കാരെപ്പിടി ദിനം. Melbourne Cup as seen by Mark Knight വാതുവെപ്പ് ഈ നാട്ടിലെ ഒരു പ്രധാന നേരമ്പോക്കാകുന്നു. ഒരേ വഴിയില്‍ നീങ്ങുന്ന രണ്ട് ജീവികളെ കണ്ടാല്‍ മതി ഏതു ഓസ്സിക്കും വെക്കാന്‍ തോന്നും ഒരു ബെറ്റ്! വാതുവെക്കാന്‍ മാത്രമായി ജീവിക്കുന്നവരും ഈ നാട്ടില്‍ സുലഭം. Professional punters. ഇന്ന് രാവിലെ ഞാനും പോയി ... വാതു വെക്കാന്‍. പക്ഷെ കൈയിലെടുത്ത ചില്ലറ പോക്കറ്റിലിട്ടു കൈയും വീശി എനിക്ക് മടങ്ങേണ്ടി വന്നു. കാരണമെന്തെന്നല്ലേ ..... ബെറ്റടി കേന്ദ്രത്തില്‍ ഒടുക്കത്തെ തിര...