Skip to main content

Posts

Showing posts from 2017

മിനിമൻ

കലണ്ടർ വർഷം 2017. ശിവരാമന്, എ ൻ്റെ  മൂത്തോന് മൂന്ന് വയസ്സ്. ശിവരാമനിൽ തുടങ്ങാനുള്ള കാരണം പറയാം. ഈ കുറിപ്പ് അവനെ കുറിച്ചുള്ളതാകുന്നു. ശബ്ദങ്ങളുടെ ലോകത്ത് പിച്ച വെക്കുന്ന അവ ൻ്റെ  വൊക്കാബുലറിയിൽ ആദ്യമുറച്ച  വാക്കിനെപ്പറ്റിയുള്ളതാകുന്നു. മിനിമൻ. ഇത്തവണത്തെ നാട്ടിലേക്കുള്ള ട്രിപ്പ് ഹൈലൈറ്റുകൾ തിക്കി നിറച്ച മൂന്നു വാരങ്ങളായിരുന്നു. കൊളമ്പ് തെണ്ടൽ,  വള്ളിയൂർക്കാവ് ഉത്സവം,  അമ്മ വീട്ടിലെ കോള് കൂടൽ, മണി മല ഹൈക്ക്, ശിവരാമ ൻ്റെ  എഴുത്തുൽഘാടനം അറ്റ് മൂകാമ്പി, വിഷുപ്പടക്കം. ഈ കോലാഹലങ്ങൾക്കിടക്ക് constant ആയി മുഴങ്ങി കേട്ട ശിവരാമ മൊഴിയാകുന്നു മിനിമൻ.  ഭൂമീവാസികളുടെ അറിവിലേക്ക്, മിനിമൻ എന്ന് വെച്ചാൽ വെള്ളം. അതെ നല്ല എ ക്ലാസ് പച്ചവെള്ളം.  എന്ത് കൊണ്ട് ശിവരാമന് മിനിമൻ മിനിമനായെന്നു ഞങ്ങൾ ഒരു പാട് തല പുകച്ചു. സിഡ്‌നിയിലെ ഞങ്ങളുടെ ഘറിൽ വെള്ളം എന്ന് മാത്രമായി മുഴങ്ങുന്ന H2O, പുറത്തേക്കിറങ്ങിയാൽ സായിപ്പി ൻ്റെ  വാമൊഴിയിലെ വാട്ടർ, വല്ലപ്പോഴും ഞങ്ങൾ വിസിറ്റാറുള്ള തമിൾ ക്ഷേത്രത്തിലെ തണ്ണി. നോ രക്ഷ. എവിടെയും ഒരു കണക്ഷനും കിട്ടുന്നില്ല. ...

മധുര നാരങ്ങ വെള്ളം

ഫാൻ പൊടി തട്ടി കുട്ടപ്പനായി പുറത്തിറങ്ങി. സ്വെറ്ററുകൾ പൊടി കേറാൻ റെഡി ആയി തട്ടിൻപുറത്തും കേറി. വെൽക്കം ടു സിഡ്നി വേനൽ 2016. പച്ചക്കറി മാർക്കറ്റിൽ ചാക്ക് കണക്കിന് 'lime' അഥവാ ചെറുനാരങ്ങ. ചിലതിനു ഒരു ചെറിയ മഞ്ഞയുടെ മിന്നലാട്ടം. പക്ഷെ മിക്കവാറും കരിംപച്ച - ലീഗിന്റെ തന്ത്രമാണോ? എന്ത് തന്നെയായാലും മേടിച്ചു ഒരു ചാക്ക്. "വിറ്റാമിൻ 'ഉ' വെറും 20 ഡോളറിന്." കടക്കാരൻ അടിച്ചു കസറി. "ഒലക്ക". അടിയന് വേണ്ടത് വെറും ലൈയിം ജ്യൂസ് മാത്രം. "വിറ്റാമിൻ നീ സ്വന്തം തിന്നു അപ്പിയിട്ടോ." തിരിച്ചടിക്കാൻ തോന്നിയെങ്കിലും വെറും മനോഗതത്തിലൊതുക്കി. 'lime juice' - ഫ്ലാഷ്ബാക്ക് ആയി മനസിലുള്ളത് ഷീബചേച്ചി ഉണ്ടാക്കുന്ന 'തുഷാര സ്പെഷ്യൽ lime'. ആനവണ്ടിയിൽ ചുരം ഇറങ്ങുമ്പോൾ ആശ്വാസം മൂന്നാണ്. ചുരത്തിലെ കോടമഞ്ഞും, 'റ' വളവുകളും താണ്ടിയാൽ എത്തി ആദ്യ ആശ്വാസം - Comfort സ്റ്റോപ്പ് എന്ന അടിവാരം. പൊറോട്ടയും ചായയും അകത്താക്കേണ്ടവർക്കു അതാവാം. അതല്ല വെറും ഒരു കാലി പാത്തലിനിറങ്ങിയവർക്കു സ്പെഷ്യൽ പാത്തുറൂമിൽ അതും സാധിച്ചു യാത്ര തുടരാം. ഒറ്റ ക്ലിപ്പിൽ തൂങ്ങി...

പെരച്ചൻ

രംഗം ഒന്ന്:  1980കളിലെ ഒരു തിരുവോണ ദിവസം. ലൊക്കേഷൻ രവിമന്ദിരം വീട്ടിലെ രണ്ടാം നിലയിലെ കിടപ്പു മുറി. രണ്ടു വലിയ കട്ടിലുകൾ അടുപ്പിച്ചിട്ടൊരുക്കിയ വിശാലമാ യ അങ്കത്തട്ടിൽ വെട്ടു കൊണ്ടു പുളയുന്നു അക്കങ്ങളും ചിത്രങ്ങളും. ചീട്ടുകളിയാണ്. വീട്ടുകാരണവർ കെ ജി മാഷിന്റെ മക്കളും മരുമക്കളുമടങ്ങുന്ന ആൺപ്രജകളാണ് പ്രധാന കളിക്കാർ.  പേരക്കുട്ടികളിലെ പൊടികളുടെ ഒരു സംഘം അടച്ചിട്ട വാതിലിനു പുറത്ത് പ്രതിഷേധിക്കുന്നു. ഈയുള്ളവനടങ്ങുന്ന മേൽപ്പറഞ്ഞ മൈനർ ഗ്രൂപ്പിന് അങ്കത്തട്ടു നിഷിദ്ധമാണ്. മുറിക്കുള്ളിൽ നിന്ന് അരിച്ചിറങ്ങുന്ന വിജയഭേരികൾക്കും സംഭാഷണ നുറുങ്ങുകൾക്കും കാതോർക്കലാണ് ഈ മൈനർ ഗ്രൂപ്പിന്റെ പ്രധാന തൊഴിൽ. അവിടെ വെച്ചാണ് ഞാൻ ആദ്യമായി അത് കേട്ടത്. "അടിച്ചല്ലോ പെരച്ചൻ".  രംഗം രണ്ട്:  തിരുവോണം കഴിഞ്ഞു, പക്ഷെ ഓണപ്പൂട്ടു പൂട്ടിയ പള്ളിക്കൂടങ്ങൾ തുറന്നിട്ടില്ല. ലൊക്കേഷൻ ചേഞ്ച് - ദീപക് വീട്. ഇവിടെ അങ്കത്തട്ടുകൾ പലതാണ്. ചീട്ടുകളി കട്ടിൽ, കേരം ബോർഡ്, ക്രിക്കറ്റു പിച്ച്, ബാറ്റ്മിന്റൺ കോർട്... കെ ജി മാഷിന്റെ പേരക്കുട്ടികളാണ് ഇവിടെ മെയിൻ കളിക്കാർ....