കലണ്ടർ വർഷം 2017. ശിവരാമന്, എ ൻ്റെ മൂത്തോന് മൂന്ന് വയസ്സ്. ശിവരാമനിൽ തുടങ്ങാനുള്ള കാരണം പറയാം. ഈ കുറിപ്പ് അവനെ കുറിച്ചുള്ളതാകുന്നു. ശബ്ദങ്ങളുടെ ലോകത്ത് പിച്ച വെക്കുന്ന അവ ൻ്റെ വൊക്കാബുലറിയിൽ ആദ്യമുറച്ച വാക്കിനെപ്പറ്റിയുള്ളതാകുന്നു. മിനിമൻ. ഇത്തവണത്തെ നാട്ടിലേക്കുള്ള ട്രിപ്പ് ഹൈലൈറ്റുകൾ തിക്കി നിറച്ച മൂന്നു വാരങ്ങളായിരുന്നു. കൊളമ്പ് തെണ്ടൽ, വള്ളിയൂർക്കാവ് ഉത്സവം, അമ്മ വീട്ടിലെ കോള് കൂടൽ, മണി മല ഹൈക്ക്, ശിവരാമ ൻ്റെ എഴുത്തുൽഘാടനം അറ്റ് മൂകാമ്പി, വിഷുപ്പടക്കം. ഈ കോലാഹലങ്ങൾക്കിടക്ക് constant ആയി മുഴങ്ങി കേട്ട ശിവരാമ മൊഴിയാകുന്നു മിനിമൻ. ഭൂമീവാസികളുടെ അറിവിലേക്ക്, മിനിമൻ എന്ന് വെച്ചാൽ വെള്ളം. അതെ നല്ല എ ക്ലാസ് പച്ചവെള്ളം. എന്ത് കൊണ്ട് ശിവരാമന് മിനിമൻ മിനിമനായെന്നു ഞങ്ങൾ ഒരു പാട് തല പുകച്ചു. സിഡ്‌നിയിലെ ഞങ്ങളുടെ ഘറിൽ വെള്ളം എന്ന് മാത്രമായി മുഴങ്ങുന്ന H2O, പുറത്തേക്കിറങ്ങിയാൽ സായിപ്പി ൻ്റെ വാമൊഴിയിലെ വാട്ടർ, വല്ലപ്പോഴും ഞങ്ങൾ വിസിറ്റാറുള്ള തമിൾ ക്ഷേത്രത്തിലെ തണ്ണി. നോ രക്ഷ. എവിടെയും ഒരു കണക്ഷനും കിട്ടുന്നില്ല. ...
having a bloody ball in ozee...