മൂക്കു കുത്തി തുളയടച്ചണിയുന്ന ആഭരണമാകുന്നു മൂക്കുകുത്തി അഥവാ വാമൊഴിയാൽ ലോപിക്കപ്പെട്ട മൂക്കുത്തി. മൂക്കുത്തിയുടെ ഉത്ഭവം പശുവിന്റെ മൂക്കയറുമായി കൂട്ടി വായിക്കണമെന്നും സ്ത്രീശക്തിയെ മൂക്കയറിട്ടു പിടിക്കാനായി ആൺബുദ്ധിയിൽ പിറവിയെടുത്ത ഒരു ഉപകരണമായി മൂക്കുത്തിയെ നോക്കിക്കാണണമെന്നും ആഹ്വാനം നടത്തുന്നു ഒരു പ്രമുഖ ഫെമിനിസ്റ്റ്. അതല്ല ചട്ടക്കൂടുകളിൽ പതുങ്ങാത്ത, നാട്ടുനടപ്പിനെ ഭയക്കാത്ത ശക്തയായ സ്ത്രീമനസിന്റെ സ്വാതന്ത്ര്യവിളംബരമാണ് ഇന്ന് വളരെ വിരളമായി മാത്രം കാണുന്ന മൂക്കുത്തി എന്ന വിശ്വാസം മറ്റൊരു വിഭാഗം സ്ത്രീപക്ഷ ചിന്തകരിൽ സജീവമാണ്. മൂക്കുത്തിക്കു രവിമന്ദിരം ഗ്രൂപ്പിൽ എന്ത് പ്രസക്തി? ഗ്രൂപ്പ് മെംബെർമാരുടെ സംശയം സ്വാഭാവികം. മൂക്കുത്തിയെ രവിമന്ദിരം വീട്ടിലേക്ക് ചേർക്കുന്ന കണ്ണികൾ തേടി ഞാൻ നടത്തിയ ഒരന്വേഷണത്തിന്റെ റിപ്പോർട്ടാണ് താഴെ കുറിച്ചിരിക്കുന്നത്. എൺപതുകളിലെ രവിമന്ദിരം വീട്. മധ്യവേനലവധിയുടെ ആരംഭഘട്ടമായതിനാൽ ഈയുള്ളവൻ രവിമന്ദിരത്തിൽ ഹാജർ. അഞ്ചുമണിയായി കാണണം. ഉറക്കം കഴിഞ്ഞെന്നുറപ്പു വരുത്തി മുകളിലെ ഹാൾ മുറിയിൽ നിന്നും ഞാൻ പ.തുക്കെ താഴേക്കെത്തി. അപ്പോഴേക്കും രവിമന്ദിരത്തിൽ മറ്റൊരു...
having a bloody ball in ozee...