Skip to main content

Posts

Showing posts from May, 2018

അ 'അമ്മ', ഇ 'ഇല'.....

"Jhashaam.  Is that what you say in your language for fish?" മീൻ, ഞണ്ട്, കക്ക തുടങ്ങി കടൽ ജീവികളുടെ വൻ കൂട്ടത്തിനിടക്ക് ഞങ്ങളുടെ തീന്മേശ അലങ്കരിക്കാൻ പറ്റിയ  ജനുസ്സിനെ തിരയുകയായിരുന്ന എന്നെ കിഴക്കൻ പത്രോസ് വിളിച്ചുണർത്തി.  സ്ഥലം സിഡ്നി മീൻ മാർക്കറ്റ്. കയ്യിൽ പിടയ്ക്കാത്ത  ഒരു ഫിഷിനെയും പേറി നിന്ന് "Jhaasham" എന്ന് മൊഴിഞ്ഞവൻ, ആരോ എന്തോ. പത്രോസ് എന്നത് ഞാൻ ഇട്ട വിളിപ്പേരാകുന്നു. കിഴക്കൻ യൂറോപ്യൻ വംശജനായ ആജാനബാഹുവിന് ഒരു മമ്മൂട്ടി കട്ട്. കിഴക്കന് കിടക്കട്ടെ എൻറെ വക ഒരു പേര്.   'ജഷം'  എന്നത് ഈയുള്ളവൻ മാതൃഭാഷയിൽ fishനെ വിളിക്കുന്ന പേരാണോ എന്നതാണ് പത്രോസ് ചോദ്യം. പത്രോസിനു ഈ വിജ്ഞാനം പകർന്നു കൊടുത്തത് എന്റെ കനിഷ്ഠൻ -  ശിവരാമൻ . മീൻ മാർക്കറ്റിൽ കയറിയതു മുതൽ  ശിവരാമൻ  മീനുകളെ ചൂണ്ടിക്കാണിച്ചു ജപിച്ചു കൊണ്ടിരിക്കുകയാണ്. 'ജഷം'.   'റെഡ് ജഷം'. 'ബിഗ് ജഷം'.   ഇവിടെ ഉദ്ദേശിച്ചത് അക്ഷരമാലയിലെ ഇളം 'ജ' കഴിഞ്ഞുള്ള കടുപ്പം 'ജ' ആയിരുന്നു. എന്നാൽ ആ അക്ഷരം ഗൂഗിൾ കീ ബോർഡിൽ കിട്ടാനില്ല.  ശിവറാമിന് ജഷം...