Skip to main content

Posts

Showing posts from July, 2020

കെ ജി അച്ഛച്ചൻ മാഷ്

കുഞ്ഞു സേയ്‌ഫ്  നോക്കി പ്രായക്കണക്കിൽ വരി നിൽക്കുന്ന കുട്ടിപ്പട്ടാളം. 4 അണ്ടിപ്പരിപ്പ്, 8 മുന്തിരി. എൻ്റെ പങ്കു പോക്കറ്റിൽ തിരുകി പുറത്തേക്കു നടക്കുന്നതിനിടെ ഞാൻ കണ്ടു. കയ്യിലും, വായിലും, പോക്കറ്റിലും തങ്ങൾക്കു കിട്ടിയ പങ്കു തള്ളിക്കയറ്റുന്ന പേരക്കുട്ടിക്കൂട്ടത്തിൻ്റെ ഇമ്മിണി ബല്യ സന്തോഷം. സേയ്‌ഫ് കുഞ്ഞായത്  കുനിഞ്ഞു നിന്ന് സെയ്‌ഫിലെ സന്തോഷനിധി ഞങ്ങൾക്ക് വീതിച്ച അച്ഛച്ഛൻ്റെ മുൻപിൽ. .. കണിക്കൊന്ന മഞ്ഞച്ച പൂജാമുറി. ഊഴം കാത്തു നിന്ന ഞാൻ കാതോർത്തു. ഹരിദാസാ......... .................................... പ്രജൂ... സജൂ...സനൂ...സരിത...നമീ.... പേര് വിളിക്കാൻ കാത്തില്ല. അച്ഛച്ഛൻ്റെ കാൽ തൊട്ടു വന്ദിച്ചു നൂറിൻ്റെ പുതുപുത്തൻ നോട്ടു പോക്കറ്റിൽ തിരുകുന്നതിനിടെ ചുറ്റിലും ഞാനറിഞ്ഞു. അമൂല്യ നിധി കൈനീട്ടമായിക്കിട്ടിയ അത്ഭുത്തിൽ കണ്ണു മിഴിച്ചു കുട്ടിക്കൂട്ടവും, ഈറനണിഞ്ഞ മിഴിയാൽ മുതിർന്ന കൂട്ടവും. .. മുഷിഞ്ഞു, കരിമ്പനടിച്ച ഒറ്റമുണ്ടു കണ്ടു ശീലിച്ച എനിക്ക് ചെമ്പട്ടിൻ്റെ പൂജാരിമുഖം എന്നും ഒരു പുതുമയാണ്. "അമ്മേ  മൂകാംബികേ.." മുടങ്ങാതെ എല്ലാ കൊല്ലവും നടയിൽ തട്ടി മുഴങ്ങുന്ന...